എം.സി.എം.സി-മീഡിയ സെല്‍ പ്രവര്‍ത്തനം തുടങ്ങി
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനായുള്ള മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) സെല്ലും മാധ്യമ നിരീക്ഷണത്തിനായുള്ള മീഡിയ സെല്ലും ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം മെമ്പര്‍ സെക്രട്ടറിയും സബ് കലക്ടര്‍ എസ് ഗൗതം രാജ്, കെ.എസ്.ഐ.ടി.എം ഡിസ്ട്രിക്ട് പ്രോജക്റ്റ് മാനേജര്‍ എന്‍ എസ് അജിഷ, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം പി പ്രശാന്ത്, ആകാശവാണി റീജ്യണല്‍ ന്യൂസ് യൂണിറ്റ് റീഡര്‍ ആന്‍ഡ് ട്രാന്സ്ലേറ്റര് സി അനില്‍ കുമാര്‍ എന്നിവര്‍ മെമ്പര്‍മാരുമായ എം.സി.എം.സി കമ്മിറ്റിയാണ് രൂപീകരിച്ചത്.
ദിനപത്രങ്ങള്‍, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയവയുടെ നിരീക്ഷണവുമാണ് എം.സി.എം.സി-മീഡിയ സെല്ലിന്റെ ചുമതല. ഇ-മെയില്‍: mediacellkozhikode@gmail.com.
- Log in to post comments