നിയമസഭാ തെരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകർ ജില്ലയിലെത്തി
നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകര്‍ (എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍) കോഴിക്കോട് ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധമായി പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരീക്ഷകരെ ബന്ധപ്പെടാം.
ഐആര്‍എസ് ഉദ്യോഗസ്ഥരായ
കസ്ലു സദാനന്ദ് റാം റാവു, ദീപക് ആനന്ദ്, ഐഎ ആന്റ് എഎസ് ഉദ്യോഗസ്ഥൻ പുഷ്കര്‍ കുമാര്‍
എന്നിവരാണ് ജില്ലയിലെത്തിയത്.
കോഴിക്കോട് വെസ്റ്റ് ഹിൽ സർക്കാർ ഗസ്റ്റ് ഹൗസാണ് ക്യാമ്പ് ഓഫീസ്.
വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളാണ് കസ്ലു സദാനന്ദ് റാം റാവുവിന്റെ ചുമതലയിലുള്ള മണ്ഡലങ്ങൾ. ബന്ധപ്പെടാവുന്ന നമ്പര്‍-9495731422.
പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങലുടെ ചുമതല വഹിക്കുന്നത് പുഷ്കര്‍ കുമാര്‍ ആണ്. ബന്ധപ്പെടാവുന്ന നമ്പര്‍-9037966131. ഇമെയില്‍: eopushkarkkd2026@gmail.com
ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങൾ ദീപക് ആനന്ദിന്റെ ചുമതലയിലാണ്. ബന്ധപ്പെടാവുന്ന നമ്പര്‍-8089037131. ഇമെയില്‍: eodeepakkkd2026@gmail.com
- Log in to post comments