'സുവിധ' പോര്‍ട്ടലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യണം- ജില്ലാ കലക്ടര്‍
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനായി സജ്ജമാക്കിയ 'സുവിധ' ആപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളോ പ്രതിനിധികളോ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമീഷന്‍ ആരംഭിച്ച ഡിജിറ്റല്‍ സംവിധാനമാണ് സുവിധ ആപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. റാലി, പൊതുയോഗം, റോഡ് ഷോ, തുടങ്ങി എട്ടോളം വിഷയങ്ങളിൽ പോലീസ് എൻ.ഒ.സി ലഭിച്ചാൽ അതത് റിട്ടേണിങ് ഓഫീസർമാർ അനുമതി നൽകും. മറ്റ് അപേക്ഷകൾ ഡി.ഇ.ഒ, ആർ.ഒ.എ.സി, സി.ഇ.ഒ എന്നിവർ പരിഗണിക്കും. ഇതുവഴി രജിസ്റ്റർ ചെയ്യുന്ന വ്യക്തികൾക്കു മാത്രമേ പോർട്ടൽ വഴി അനുമതി ലഭിക്കൂ.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
* സുവിധ പോര്‍ട്ടല്‍/ആപ്പ് തുറക്കുക
* 'രജിസ്റ്റര്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* പാര്‍ട്ടി/കാന്‍ഡിഡേറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
* ഒ.ടി.പി ഉപയോഗിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക
* ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക
* രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.
സുവിധ ആപ്പ് വഴി നല്‍കുന്ന അപേക്ഷകള്‍ക്ക് റിയല്‍-ടൈം ട്രാക്കിങ് സൗകര്യമുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ അനുമതികള്‍ ലഭിക്കും. കൂടാതെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമാന അവസരം ഉറപ്പാക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യവും വിശ്വാസ്യതയുള്ളതുമാകും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്: ആന്‍ഡ്രോയിഡ്- https://play.google.com/store/apps/details?id=suvidha.eci.gov.in.candidateapp, ഐ.ഒ.എസ്- https://apps.apple.com/app/suvidha-candidate/id6449588487
- Log in to post comments