ഓഡിറ്റോറിയം/കമ്മ്യൂണിറ്റി ഹാളുകള്‍: പാലിക്കേണ്ട വ്യവസ്ഥകള്‍
തിരഞ്ഞെടുപ്പ് കാലയളവില്‍ വിവാഹ ഹാളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗ ജില്ല തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്.
തെളിവ് ശേഖരിക്കല്‍: തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചെലവ് മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, ഹാള്‍ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകള്‍ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്.
ദൈനംദിന റിപ്പോര്‍ട്ടുകള്‍: ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം ബുക്കിംഗുകളുടെ ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുകയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാജ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
സംശയാസ്പദമായ ബുക്കിംഗുകള്‍: സംശയാസ്പദമായ ബുക്കിംഗുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ അതാത് വരണാധികാരികള്‍ക്ക് കൈമാറേണ്ടതാണ്.
അന്നദാനം എന്ന വ്യാജേനയുള്ള വിരുന്ന്: ആരാധനാലയങ്ങള്‍ക്ക് പുറത്ത് 'അന്നദാനം' എന്ന പേരില്‍ വലിയ തോതില്‍ ഭക്ഷണം വിളമ്പുന്നത്, തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണോയെന്നത് പരിശോധിക്കും.
നിയമവിരുദ്ധ നടപടി: ഇത്തരം പ്രവൃത്തികള്‍ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 പ്രകാരവും ഐ.പി.സി ചാപ്റ്റര്‍ IXA പ്രകാരവും അഴിമതിയായും തിരഞ്ഞെടുപ്പ് കുറ്റകൃത്യമായും കണക്കാക്കപ്പെടുന്നു.
തടയാനുള്ള നടപടികള്‍: വലിയ തോതില്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കേണ്ടതാണ്.
- Log in to post comments