Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് 2026

പൊതു നിരീക്ഷകരും പോലീസ് നിരീക്ഷകനും പരാതികള്‍ സ്വീകരിക്കും
ക്യാമ്പ് ഓഫീസ് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്

2026 ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷകരും (ജനറല്‍ ഒബ്‌സര്‍വര്‍) പോലീസ് നിരീക്ഷകനും (പോലീസ് ഒബ്‌സര്‍വര്‍) പരാതികള്‍ സ്വീകരിക്കും. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരീക്ഷകരെ ബന്ധപ്പെടാം. കോഴിക്കോട് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസാണ് ക്യാമ്പ് ഓഫീസ്.

ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ജിതേന്ദ്ര ഗുപ്ത, വിക്രം സിംഗ് മാലിക്, മുഹമ്മദ് ഐജാസ്, അപ്നീത് റിയെത്, കെ നിഖില എന്നിരാണ് ജില്ലയിലെ പൊതുനിരീക്ഷകര്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ യമുന പ്രസാദാണ് പോലീസ് നിരീക്ഷകന്‍. 

ബേപ്പൂര്‍, കുന്ദമംഗലം എന്നീ മണ്ഡലങ്ങളാണ് ഡോ. ജിതേന്ദ്ര ഗുപ്തയുടെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ബന്ധപ്പെടാവുന്ന നമ്പര്‍- 9567707131. ഇമെയില്‍- gojitendrakkd@gmail.com. സന്ദര്‍ശന സമയം: പകല്‍ 11 മുതല്‍ ഒരുമണിവരെ. 

വടകര, കുറ്റ്യാടി, നാദാപുരം എന്നീ മണ്ഡലങ്ങളാണ് വിക്രം സിംഗ് മാലികിന്റെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ബന്ധപ്പെടാവുന്ന നമ്പര്‍-9633687270. ഇമെയില്‍- govikramkkd2026@gmail.com. സന്ദര്‍ശന സമയം: പകല്‍10 മുതല്‍ 12 വരെ. 

കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി എന്നീ മണ്ഡലങ്ങളാണ് മുഹമ്മദ് ഐജാസിന്റെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ബന്ധപ്പെടാവുന്ന നമ്പര്‍-9061285258. ഇമെയില്‍- gomuhammadaijaskkd@gmail.com. സന്ദര്‍ശന സമയം: പകല്‍ 11 മുതല്‍ 12 വരെ. 

എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് , കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളാണ് അപ്നീത് റിയെതിന്റെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ബന്ധപ്പെടാവുന്ന നമ്പര്‍- 9746670131.  ഇമെയില്‍- goapneetkkd2026@gmail.com. സന്ദര്‍ശന സമയം: പകല്‍ 10 മുതല്‍ 11 വരെ 

കൊടുവള്ളി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളാണ് കെ നിഖിലയുടെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ബന്ധപ്പെടാവുന്ന നമ്പര്‍-8139019131. ഇമെയില്‍- gonikhilakkd2026@gmail.com
സന്ദര്‍ശന സമയം: പകല്‍ 10 മുതല്‍ 11 വരെ. 

വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളാണ് പോലീസ് നിരീക്ഷകന്‍ യമുന പ്രസാദിന്റെ ചുമതലയിലുള്ള മണ്ഡലങ്ങള്‍ 
ബന്ധപ്പെടാവുന്ന നമ്പര്‍- 6238743474.  ഇമെയില്‍- poyamunakkd2026@gmail.com
സന്ദര്‍ശന സമയം: പകല്‍ 11 മുതല്‍ 12 വരെ.

date