Skip to main content

എൽപിജി ക്ഷാമം :പ്രത്യേക യോഗം ചേർന്നു

എറണാകുളം ജില്ലയിലെ എൽ പി ജി സിലിണ്ടറുകളുടെ വിതരണ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസർ എസ് ആർ സ്മിതയുടെ അധ്യക്ഷതയിൽ ജില്ലയിലെ താലൂക്ക് സപ്ലൈ സിറ്റി റേഷനിങ് ഓഫീസർമാരുടെ ഓൺലൈൻ യോഗം ചേർന്നു.

ജില്ലയിലെ എൽ പി ജി ദുരുപയോഗം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയ ക്രമക്കേടുകൾ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കാൻ ലോകം നിർദ്ദേശിച്ചു .

 ഇത്തരം ക്രമക്കേടുകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ /സിറ്റി റേഷനിങ് ഓഫീസർമാരെ അറിയിക്കേണ്ടതാണ് എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date