Post Category
*പ്രചാരണ സാമഗ്രികളുടെ നീക്കം: നടപടികള്‍ തുടരുന്നു*
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്കെതിരെ ജില്ലയില്‍ ശക്തമായ നടപടി തുടരുന്നു. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ബുധനാഴ്ച 147 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
പൊതു ഇടങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെ 130 സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച 17 സാമഗ്രികളുമാണ് നീക്കം ചെയ്തത്.
date
- Log in to post comments