Skip to main content
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സംസാരിക്കുന്നു

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് ഒന്നാംഘട്ട പരിശീലനം നല്‍കി

 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെട്ട മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ 202 പേര്‍ പങ്കെടുത്തു. ജനറല്‍ ഒബ്‌സര്‍വര്‍മാരായ അപ്നീത് റിയത്ത്, മുഹമ്മദ് ഐജാസ്, വിക്രം സിങ് മാലിക് എന്നിവര്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പരിശീലന പരിപാടി സന്ദര്‍ശിച്ചു. 

പോളിങ് സ്റ്റേഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളും മൈക്രോ ഒബ്‌സര്‍വര്‍മാരാണ് നിരീക്ഷിക്കുക. പോളിങ്ങിന് മുമ്പുള്ള മോക് പോളിങ് നടപടിക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കല്‍, ഇ.വി.എം-വി വി പാറ്റ് എന്നിവ പോളിങ്ങിന് മുമ്പും ശേഷവും സീല്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കല്‍, പോളിങ് നടക്കുന്ന സമയത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കല്‍ തുടങ്ങിയവയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതല. തിരഞ്ഞെടുപ്പ് ട്രെയിനിങ് മാനേജ്‌മെന്റ് സെല്‍ നോഡല്‍ ഓഫീസറും ശുചിത്വ മിഷന്‍ കോഓഡിനേറ്ററുമായ ഇ ടി രാകേഷ് പരിശീലനത്തിന് നേതൃത്വം നല്‍കി.

date