നിയമസഭ തിരഞ്ഞെടുപ്പ് 2026 നാമനിര്‍ദേശ പത്രിക ഇന്നുകൂടെ പിൻവലിക്കാം
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഇന്ന് (26) പകൽ മൂന്നിനു അവസാനിക്കും. മത്സര രംഗത്ത് നിന്നും പിന്മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്തിനുള്ളിൽ വരണാധികാരികൾക്ക് മുമ്പാകെ അപേക്ഷ നൽകാം. പത്രിക പിൻവലിക്കാനുള്ള നിശ്ചിത സമയം കഴിഞ്ഞാലുടൻ വരണാധികാരികൾ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കും. സൂക്ഷ്മ പരിശോധനക്ക് ശേഷം ജില്ലയിൽ 13 മണ്ഡലങ്ങളിലായി 112 പേരുടെ പത്രികയാണ് നിലവിൽ സ്വീകരിച്ചത്.
പത്രിക പിൻവലിക്കൽ പൂർത്തിയാവുന്നതോടെ ജില്ലയിലെ സ്ഥാനാർത്ഥികളുടെ കൃത്യമായ ചിത്രം തെളിയും. അന്തിമ പട്ടിക തയ്യാറാക്കിയാൽ ഉടൻ തന്നെ ഓരോ സ്ഥാനാർഥിയ്ക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിക്കും. അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് അവരുടെ പാർട്ടി ചിഹ്നങ്ങളും സ്വതന്ത്ര സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള പട്ടികയിൽ നിന്നുള്ള ചിഹ്നങ്ങളും ആണ് അനുവദിക്കുക.
- Log in to post comments