പ്രിന്റിംഗ് ടെക്‌നോളജി കോഴ്സിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ, കെജി.ടി.ഇ പ്രസ് വർക്ക്, കെജി.ടി.ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ & ഫിനിഷിംഗ് 2026-27 കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 31നകം നൽകണം. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഒ.ബി.സി / എസ്.ഇ.ബി.സി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷാ ഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും / മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ തപാലിലും വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728 www.captkerala.com .
പി.എൻ.എക്‌സ്. 1234/2026
- Log in to post comments