Skip to main content

*സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ *

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ അത്ലറ്റിക്‌സ്, ഫുട്‌ബോള്‍, ആര്‍ച്ചറി, ഫെന്‍സിങ്, വോളിബോള്‍, സെപക്താക്രോ, ഖൊ-ഖൊ, റസ്ലിങ്, വടംവലി, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ അത്ലറ്റിക്‌സ്, ആര്‍ച്ചറി, ഫെന്‍സിങ്, വോളിബോള്‍ ക്യാമ്പുകളും ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 15 വരെ  വടംവലി ക്യാമ്പും, ഏപ്രില്‍ 16 മുതല്‍ മെയ് 16 വരെ മറ്റ് കായിക ഇനങ്ങളില്‍ പരിശീലനവും നടക്കും.

നടവയല്‍ സെന്റ് തോമസ് എച്ച്.എസ്.എസ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, കല്‍പറ്റ ജില്ലാ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കുന്ന ഫുട്‌ബോള്‍ പരിശീലനത്തില്‍ 10 നും 14 നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന അത്ലറ്റിക്‌സ്, ഫെന്‍സിങ് പരിശീലനത്തില്‍ 12 നും 16 നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും കേണിച്ചിറ റിപ്പണ്‍, കല്‍പ്പറ്റ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നടക്കുന്ന ഖൊ-ഖൊ പരിശീലനത്തില്‍ 10 നും 17 നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

ബത്തേരി, കോട്ടത്തറ, മാനന്തവാടി എന്നിവിടങ്ങളില്‍ വോളിബോള്‍, പനമരം കരുമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ സെപക്താക്രോ, പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ ആര്‍ച്ചറി, മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ റസ്ലിങ്, കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളേജില്‍ ക്രിക്കറ്റ്, മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളില്‍ വടംവലി പരിശീലനവും നടക്കും. ഓരോ ഇനത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അത്‌ലറ്റിക്‌സില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത് എട്ടാം സ്ഥാനം വരെ ലഭിച്ചവര്‍ക്കും പരിശീലനം സൗജന്യമായിരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://dscwayanad.org വെബ്‌സൈറ്റില്‍ പേര് രജിസ്ട്രര്‍ ചെയ്യണം. ഫോണ്‍-04936-202658, 9446177879.

date