തിരഞ്ഞെടുപ്പ് ജോലികള്‍ വിലയിരുത്തി നിരീക്ഷകര്‍ പ്രവര്‍ത്തനങ്ങളില്‍ കൃത്യത ഉറപ്പാക്കി - ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റനിലയില്‍ തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന്റെ ആദ്യഘട്ടം നിര്‍വഹിച്ചു. വിവിധജോലികള്‍ക്കുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. വരണാധികാരികളുടെ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാകുകയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനങ്ങള്‍ കര്‍ശനമായി പരിശോധിച്ച് നടപടിയെടുക്കുന്നു. മാധ്യമനിരീക്ഷണവും സുശക്തം. കണ്ടെത്തിയ ചട്ടലംഘനങ്ങളില്‍ നടപടിസ്വീകരിച്ചു. പരസ്യങ്ങള്‍ക്കെല്ലാം നിശ്ചിതഅനുമതികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നു. അനധികൃതമായി സ്ഥാപിച്ച പ്രചാരണവസ്തുക്കള്‍ നീക്കം ചെയ്യുന്നത് ത്വരിതപ്പെടുത്തി. സി വിജില്‍ മുഖാന്തിരം ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ മികച്ച പുരോഗതിയുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരിഹാരനടപടികള്‍ പൂര്‍ത്തിയാക്കുന്നു. പ്രതിദിന അവലോകനം നടത്തിയാണ് ഓരോ തിരഞ്ഞെടുപ്പ് ജോലികളും കൃത്യമെന്ന് ഉറപ്പാക്കുന്നത് എന്നും വ്യക്തമാക്കി.
കേന്ദ്രനിരീക്ഷകര്‍ വരണാധികാരികളുടേയും നോഡല്‍ ഓഫീസര്‍മാരുടേയും പ്രവര്‍ത്തന റിപോര്‍ട്ട് പരിശോധിച്ച് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലിയിരുത്തി. സമയബന്ധിതമായി എല്ലാ ജോലികളും നിര്‍വഹിക്കുന്നവെന്ന് ഉറപ്പാക്കുന്നതിനും നിര്‍ദേശം നല്‍കി.
നിരീക്ഷകരായ എസ് ഹോണമ്പ, ദീപക് ആനന്ദ്, കുല്‍ദീപ് ചൗധരി, കെ എ ദയാനന്ദ, ഭടാനെ സച്ചിന്‍ ഗുലാബ്റാവ്, പോലീസ് നിരീക്ഷകന്‍ പ്രിയബ്രത റോയ്, സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments