സി-വിജില്‍ വഴി തീര്‍പ്പാക്കിയത് 5488 പരാതികള്‍
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങള്‍ തടയുന്നതിനുള്ള ‘സി-വിജില്‍' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളില്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പ്. ലഭിച്ച 5541 പരാതികളില്‍ 5488 എണ്ണവും തീര്‍പ്പാക്കി. തെളിവുകളുടെ അഭാവത്തില്‍ 40 എണ്ണം തള്ളി. 13 പരാതികളില്‍ അന്വേഷണം നടത്തുകയാണ്.
ചവറ നിയോജകമണ്ഡലത്തിലാണ് ഏറ്റവുംകൂടുതല്‍ പരാതികള്‍ തീര്‍പ്പാക്കിയത് 860; കുണ്ടറയില്‍ 725, ഇരവിപുരത്ത് 324, ചടയമംഗലത്ത് 555, ചാത്തന്നൂരില്‍ 855, കരുനാഗപ്പള്ളിയില്‍ 380, കുന്നത്തൂരില്‍ 337, കൊട്ടാരക്കരയില്‍ 401, പത്തനാപുരത്ത് 538 കൊല്ലം 329, പുനലൂര്‍ 184 എന്നിങ്ങനെയാണ് ഓരോമണ്ഡലത്തിലും തീര്‍പ്പാക്കിയ പരാതികളുടെ എണ്ണം.
പരാതികളെല്ലാം കണ്‍ട്രോള്‍ റൂമില്‍ നിന്നും തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്ക് കൈമാറി പരിഹരിക്കും. പരാതികള്‍ക്ക് 100 മിനിറ്റിനകമാണ് പരിഹാരംകാണുന്നത് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
- Log in to post comments