Skip to main content

പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലും പ്രചാരണസാമഗ്രികള്‍ പാടില്ല- ജില്ലാ കലക്ടര്‍

പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍. വിപുലമായ പ്രചാരണ പരിപാടികളുടെപശ്ചാത്തലത്തിലാണ് ചട്ടലംഘനം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തുന്നത്.  സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ പാടില്ല.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളഇടങ്ങളില്‍ പ്രചാരണസാമഗ്രികള്‍ പതിക്കുന്നതിനും പ്രത്യേകനിബന്ധനകളുണ്ട്-സ്ഥലഉടമയില്‍നിന്നും രേഖാമൂലമുള്ള അനുവാദം വാങ്ങണം, അനുമതിപത്രത്തിന്റെ പകര്‍പ്പ് മൂന്ന് ദിവസത്തിനുള്ളില്‍ അതത് നിയോജകമണ്ഡലത്തിലെ വരണാധികാരിയുടെ ഓഫീസില്‍ സമര്‍പിക്കണം,  അല്ലാത്തവ നീക്കംചെയ്യും. അനധികൃതമായിസ്ഥാപിക്കുന്ന ബോര്‍ഡുകളും തോരണങ്ങളും നീക്കംചെയ്യുന്നതിന്റെ ചിലവ് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

 
 

date