Post Category
അച്ചടിശാല ഉടമസ്ഥര്‍ പ്രചരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ സത്യവാങ്മൂലം സൂക്ഷിക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാര്‍ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് പരിചിതരായ രണ്ട് വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. അവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും, പ്രസ്സ് പ്രവൃത്തിക്കുന്ന പ്രദേശത്തെ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറിന് മൂന്ന് ദിവസത്തിനകം കൈമാറണം. നിര്‍ദേശം പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
date
- Log in to post comments