Skip to main content

പഠനോപകരണ കിറ്റ് :അപേക്ഷാ തീയതി നീട്ടി

കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2026 - 2027 അധ്യയന വര്‍ഷത്തില്‍ രണ്ട് മുതല്‍ ഏഴ് വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്  31 വരെ നീട്ടി.   അപേക്ഷാ ഫോം ജില്ലാ ഓഫീസില്‍ നിന്നും ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും.  അപേക്ഷയോടൊപ്പം  ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കു വരുത്തിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍  : 04682-320158  

date