നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് ( മാര്‍ച്ച് 26)
നിയമസഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് (മാര്‍ച്ച് 26, വ്യാഴം) വൈകിട്ട് മൂന്നുവരെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 25 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളുടെ എണ്ണം വ്യക്തമായത്.
തിരുവല്ല നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ മത്സര രംഗത്തുള്ളത്. ഏഴ് സ്ഥാനാര്‍ഥികള്‍.
തിരുവല്ലയില്‍ 16 ല്‍ 15 പത്രിക സ്വീകരിച്ചു. ഒരു പത്രിക തള്ളി.
ആറന്മുളയില്‍ 12 പത്രിക സൂക്ഷ്മപരിശോധന നടത്തി. ആറ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടി.
അടൂരില്‍ 10 പത്രിക ലഭിച്ചതില്‍ നാല് പേര്‍ മത്സരിക്കാന്‍ അര്‍ഹരായി.
കോന്നിയില്‍ 12 പത്രിക ലഭിച്ചു. നാല് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യരായി. റാന്നിയില്‍ 11 പത്രിക ലഭിച്ചതില്‍ ഒമ്പതെണ്ണം സ്വീകരിച്ചു. നാല് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്.
- Log in to post comments