നിയമസഭ തിരഞ്ഞെടുപ്പ്: അച്ചടിശാല ഉടമസ്ഥര്‍ സത്യവാങ്മൂലം സൂക്ഷിക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അച്ചടിശാല ഉടമസ്ഥര്‍ പ്രചരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ സത്യവാങ്മൂലം വാങ്ങി സ്ഥാപനത്തില്‍ സൂക്ഷിക്കണം. നിയോജക മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാര്‍ഥിയോ ഏജന്റോ പൊളിറ്റിക്കല്‍ പാര്‍ട്ടിയോ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രചരണ സാമഗ്രി എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്ന പരിചിതരായ രണ്ട് വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം സ്ഥാപനത്തില്‍ സൂക്ഷിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികയില്‍ പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര്, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേല്‍വിലാസം, കോപ്പിയുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും, പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡീച്ചര്‍ ഒബ്‌സര്‍വറിന് മൂന്ന് ദിവസത്തിനകം കൈമാറണം. നിയമം പാലിക്കാത്ത അച്ചടിശാലക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും.
- Log in to post comments