Post Category
വോട്ടേഴ്സ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
സ്വീപ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ജെ.പി.എച്ച്. എൻ ട്രയിനിംഗ് സെന്ററിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, സമ്മതിദായകർക്കുള്ള പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. പേരൂർക്കട നഴ്സിങ് കോളജിൽ നടന്ന പരിപാടിയിൽ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ സിന്ധു കുമാരി , നഴ്സിംഗ് വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments