Skip to main content

അവധിക്കാല ക്ലാസ്

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ മധ്യവേനലവധി ക്ലാസുകൾ ഏപ്രിൽ 6  രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. വ്യക്തിത്വ വളർച്ചയ്ക്കും അന്തർലീനമായ കഴിവുകളുടെ വികാസത്തിനും അനുയോജ്യമായ കലാ പരിശീലനം, ക്രിയേറ്റീവ് ലേണിംഗ്, ആർട്ട് ആന്റ് ക്രാഫ്റ്റ് പരിശീലനം, സിനിമാ റീൽസ് നിർമ്മിതി, പുസ്തക പരിചയം, യോഗ, സുംബ എന്നിവ ഉൾപ്പടെ വ്യത്യസ്തമായ പരിശീലനത്തിലൂടെ സൃഷ്ടിപരവും നേതൃത്വപരവുമായ കഴിവുകൾ വളർത്തുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 9496749011, 9567568553.

പി.എൻ.എക്‌സ്. 1244/2026

date