Post Category
ബാലഭവനിൽ അവധിക്കാല ക്ലാസ്സുകൾ
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി 'കളിമുറ്റം' മധ്യവേനലവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തും. 4 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്‌റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ, തബല, കീബോർഡ്, നാടകം, ക്രാഫ്റ്റ്, യോഗ, ചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകും. വാഹന സൗകര്യം ലഭ്യമാണ്. രജിസ്‌ട്രേഷൻ തുടരുന്നു. വിശദവിരങ്ങൾക്ക്: 8590774386, 2316477.
പി.എൻ.എക്‌സ്. 1245/2026
date
- Log in to post comments