Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ബി.എൽ.ഓമാരുമായി ജില്ലാ കളക്ടർ സംവദിച്ചു

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരെ  ബൂത്തുകളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം നേടുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക ബൂത്ത് ലെവൽ ഓഫീസർമാരുമായി (ബി. എൽ. ഒ) സംവദിച്ചു. 

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർമാരുമായി ഏറ്റവുമധികം അടുത്തിടപഴകാൻ സാധിച്ചവരാണ് ബി.എൽ.ഒ മാർ. പരമാവധി വോട്ടർമാരെ ബൂത്തുകളിലേക്ക് കൊണ്ടുവരുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. അതിന് ബി. എൽ.ഒമാരുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 

എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലെ ഏകദേശം 762 ഓളം ബി.എൽ.ഒമാരുമായാണ് ജില്ലാ കളക്ടർ ആശയവിനിമയം നടത്തിയത്. തിരഞ്ഞെടുപ്പ് ജോലിയുടെ പ്രാധാന്യത്തെ കുറിച്ചും,ഹോം വോട്ടിങിനെ കുറിച്ചുമെല്ലാം ജില്ലാ കളക്ടർ വിശദീകരിച്ചു.

എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ നടന്ന യോഗത്തിൽ അതത് നിയോജകമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും  പങ്കെടുത്തു.

date