തിരഞ്ഞെടുപ്പ് ബോധവൽക്കരണം : വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് ജില്ലാ കളക്ടർ
തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ജി പ്രിയങ്കയും സ്വീപ് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറും കെഎംആർഎൽ എം ഡി ലോകനാഥ് ബെഹ്റയും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് വോട്ടർമാരുമായി സംവദിച്ചു.
മാർച്ച് 28ന് വൈകിട്ട് 5 ന് ഹൈക്കോർട്ട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നും ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലേക്കായിരുന്നു യാത്ര.
ഏപ്രിൽ ഒമ്പതിന് ജില്ലയിലെ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനായി സമ്മതിദായകരെ നേരിട്ട് കണ്ട് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് മെട്രോ യാത്രയിലൂടെ ഉദ്ദേശിക്കുന്നത്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പറഞ്ഞു.
തുടർന്ന് ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, ക്യാപ്റ്റൻസ് എൻ.ജി.ഒ ഡ്യൂറാവിറ്റ് എന്നിവർ സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫോർട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ട്രാഷ് ഹണ്ടിൻ്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ വിതരണം ചെയ്തു.
കോളേജ് വിദ്യാർത്ഥികൾക്ക് ഇലക്ഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജെൻ സി വോട്ടു പാട്ടിനാണ് വിദ്യാർഥികൾ ചുവടുവെച്ചത്.
- Log in to post comments