Skip to main content

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചു 

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ പരിശീലന കേന്ദ്രങ്ങളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. മറ്റ് തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി സിവില്‍ സ്റ്റേഷനിലെ എഞ്ചിനീയേഴ്‌സ് ഹാള്‍ ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററായി സജ്ജീകരിച്ചിട്ടുണ്ട്. വരണാധികാരികള്‍ അവരുടെ നിയോജക മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടം വഹിക്കണം. വെബ്കാസ്റ്റിങ്, വീഡിയോഗ്രഫി എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു. 

ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാര്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യം ഒരുക്കണം. മാന്‍പവര്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഈ കേന്ദ്രങ്ങളില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും നിയമന ഉത്തരവിന്റെ പകര്‍പ്പ് പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ക്കും ബന്ധപ്പെട്ട വരണാധികാരികള്‍ക്കും കൈമാറുകയും വേണമെന്നും കലക്ടര്‍ അറിയിച്ചു. 

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍: കേന്ദ്രം, ആര്‍.ഒ ഇന്‍-ചാര്‍ജ്, ബൂത്തുകളുടെ എണ്ണം എന്നീ ക്രമത്തില്‍:

1. വടകര മടപ്പള്ളി കോളേജ്, വടകര ആര്‍.ഒ, രണ്ട് 
2. വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, കുറ്റ്യാടി ആര്‍.ഒ, രണ്ട് 
3. മടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാദാപുരം ആര്‍.ഒ, രണ്ട്
4. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, കൊയിലാണ്ടി ആര്‍.ഒ, രണ്ട്
5. പേരാമ്പ്ര സി.കെ.ജി മെമോറിയല്‍ ഗവ. കോളേജ്, പേരാമ്പ്ര ആര്‍.ഒ, രണ്ട്
6. ഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബാലുശ്ശേരി ആര്‍.ഒ, രണ്ട്
7. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ്, എലത്തൂര്‍ ആര്‍.ഒ, രണ്ട്
8. വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം, കോഴിക്കോട് നോര്‍ത്ത് ആര്‍.ഒ, രണ്ട്
9. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് സൗത്ത് ആര്‍.ഒ, രണ്ട്
10. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബേപ്പൂര്‍ ആര്‍.ഒ, രണ്ട്
11. വെള്ളിമാടുകുന്ന് ഗവ. ലോ കോളേജ്, കുന്ദമംഗലം ആര്‍.ഒ, രണ്ട്
12. താമരശ്ശേരി കോരങ്ങാട് ഐ.എച്ച്.ആര്‍.ഡി കോളേജ്, കൊടുവള്ളി ആര്‍.ഒ, രണ്ട്
13. താമരശ്ശേരി ഗവ. യു.പി സ്‌കൂള്‍, തിരുവമ്പാടി ആര്‍.ഒ, രണ്ട്
14. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയം, തിരുവമ്പാടി ആര്‍.ഒ, രണ്ട്
15. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ എഞ്ചിനീയേഴ്സ് ഹാള്‍, കോഴിക്കോട് നോര്‍ത്ത് ആര്‍.ഒ, ആറ്

date