Skip to main content

അറിയിപ്പ്

ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സ്

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സി നടത്തുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധിയില്ല. ഫോണ്‍: 9539853888, 8086010400.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്, കാറ്റഗറി നമ്പര്‍: 550/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിയെ നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട് ഒന്ന് -കാറ്റഗറി നമ്പർ: 524/2024) തസ്തികയുടെ പ്രാക്ടിക്കല്‍ ടെസ്റ്റിനുളള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date