ജില്ലാതല അറിയിപ്പുകൾ -1
പാചകവാതക വിതരണം: കൺട്രോൾ റൂം തുറന്നു
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിന് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിൽ എമർജൻസി സെല്ലിൽ കൺട്രോൾ റൂം തുറന്നു.
ജില്ലാ കൺട്രോൾ റൂം : 9496360616, താലൂക്ക് കൺട്രോൾ റൂം - തലശ്ശേരി : 9745602057, തളിപ്പറമ്പ് : 9961113885, ഇരിട്ടി: 9961386809, പയ്യന്നൂർ : 9539470999, കണ്ണൂർ : 9746634050
ക്വട്ടേഷൻ ക്ഷണിച്ചു
2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂർ നിയമസഭ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൽ സിവിൽ, ഇലക്ട്രിക്കൽ വർക്കുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സജ്ജീകരിക്കുന്നതിന് മത്സര സ്വഭാവമുള്ളതും മുദ്ര വെച്ചതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 30ന് രാവിലെ 11 നകം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ഇരിക്കൂർ, തളിപ്പറമ്പ് ആൻഡ് റവന്യൂ ഡിവിഷണൽ ഓഫീസർ തളിപ്പറമ്പ് മുമ്പാകെ സമർപ്പിക്കണം. അന്നേദിവസം രാവിലെ 11 മണിക്ക് സമർപ്പിച്ച വ്യക്തികൾ മുമ്പാകെ തുറന്ന് കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷൻ അംഗീകരിക്കും. സർക്കാരിന്റെ മറ്റു ക്വട്ടേഷനുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കും. സ്ഥിരപ്പെടുത്തിയ ക്വട്ടേഷൻ നിരക്കുകൾക്ക് ആറുമാസത്തെ പ്രാബല്യം ഉണ്ടായിരിക്കും. ഫോൺ: 0460 2300332.
- Log in to post comments