Skip to main content
വടകര ആർ.ഡി.ഒ ഓഫീസിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഏജന്റുമാരുടെയും യോഗം ചേര്‍ന്നു

 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഏജന്റുമാരുടെയും യോഗം ചേര്‍ന്നു. വടകര ആര്‍.ഡി.ഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മര്യാദകള്‍, പെരുമാറ്റച്ചട്ടം, സ്ഥാനാര്‍ഥികളുടെ വരവ്‌ചെലവ് കണക്കുകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 
മണ്ഡലത്തിലെ വോട്ടിങ് യന്ത്രം കമീഷനിങ് ഏപ്രില്‍ ഒന്നിന് മടപ്പള്ളി കോളേജില്‍ നടക്കുമെന്ന് വരണാധികാരി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പുതിയ വോട്ടര്‍പട്ടികയും കൈമാറി. യോഗത്തില്‍ ജനറല്‍ ഒബ്സര്‍വര്‍ വിക്രം സിങ് മാലിക്, വരണാധികാരി അജീഷ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date