തിരുവമ്പാടി, കൊടുവള്ളി തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു. തിരുവമ്പാടി മണ്ഡലത്തിന്റെ സ്വീകരണ, വിതരണ, വോട്ടെണ്ണല്‍ കേന്ദ്രവും കൊടുവള്ളിയുടെ വോട്ടെണ്ണല്‍ കേന്ദ്രവുമായ കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍, കൊടുവള്ളി മണ്ഡലത്തിന്റെ സ്വീകരണ, വിതരണ കേന്ദ്രമായ കെ.എം.ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് സന്ദര്‍ശിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രങ്ങളിലെ സുരക്ഷാ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും പരിശോധിക്കുന്നതിനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടറുടെ സന്ദര്‍ശനം. കോഴിക്കോട് റൂറല്‍ എസ്.പി ടി ഫറാഷ്, റിട്ടേണിങ് ഓഫീസര്‍മാരായ എസ് കിരണ്‍, ആര്‍ ബോബന്‍, താമരശ്ശേരി ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശിവശങ്കരന്‍, കോടഞ്ചേരി സി ഐ സന്തോഷ് കുമാര്‍, ചാര്‍ജ് ഓഫീസര്‍മാരായ എന്‍ സി രതീഷ്, നിസാമുദ്ദീന്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
- Log in to post comments