Post Category
കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥികളുടെ യോഗം ചേർന്നു
കല്യാശ്ശേരി മണ്ഡലത്തിൽ സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് തിരഞ്ഞെടുപ്പ് നിരീക്ഷകർ, സ്ഥാനാർത്ഥികൾ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. പൊതുനിരീക്ഷകനായ സത്നം സിങ് ഉദ്‌ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായാൽ നിരീക്ഷകരെ ബന്ധപ്പെടമെന്ന് പൊതുനിരീക്ഷകനായ സത്നം സിങ്, ചെലവ് നിരീക്ഷക ടി സ്വപ്ന, പോലീസ് നിരീക്ഷകൻ ടെൻസിങ് ലോതൻ ലെപ്ച്ച എന്നിവർ അറിയിച്ചു. കല്യാശ്ശേരി മണ്ഡലം വരണാധികാരി കെ. എൻ ബിന്ദു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജിമ എന്നിവർ പങ്കെടുത്തു.
കല്യാശ്ശേരി മണ്ഡലത്തിലെ നിരീക്ഷകരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ
പൊതുനിരീക്ഷകൻ സത്നം സിങ്: 9868911800.
ചെലവ് നിരീക്ഷക ടി സ്വപ്ന: 9717599620.
പോലീസ് നിരീക്ഷകൻ ടെൻസിങ് ലോതൻ ലെപ്ച്ച: 7547965002.
date
- Log in to post comments