Skip to main content
നിയമസഭ തെരഞ്ഞെടുപ്പില്‍ ഫറോക്ക് നഗരസഭയിലെ എല്ലാ ബൂത്തുകളിലും ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം

ഹരിതചട്ടം പാലിക്കല്‍: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

 

നിയമസഭ തെരഞ്ഞെടുപ്പില്‍ ഫറോക്ക് നഗരസഭയിലെ 48 ബൂത്തുകളിലും ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. മുഴുവന്‍ പോളിങ് ബൂത്തുകളിലും പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍കൊണ്ട് കമാനങ്ങള്‍ ഒരുക്കും. ഭക്ഷണത്തിനായി സ്റ്റീല്‍പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കും. ഹരിത ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. മാലിന്യങ്ങള്‍ തരംതിരിച്ചു വെക്കാന്‍ ഓലകൊണ്ടുള്ള കൊട്ടകള്‍ നല്‍കാനും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണത്തിന് ഗ്രീന്‍പാക്കിങ് ഉറപ്പുവരുത്താനും ഇതിനായി ഓരോ ബൂത്തിന്റെയും ചുമതല ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു.   

യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍േറണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ഫറോക്ക് നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ഇന്‍-ചാര്‍ജ് പി എം രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി എസ് ഷിജി, എന്‍ സഷിത, പി എന്‍ സുമ, എം ആയിഷാബീവി, ഷീജ പി. വത്സന്‍, സി സുബില്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ ടി പി ആതിര, ജോയിന്റ് ഡയറക്ടര്‍ ഓഫീസ് സ്റ്റാഫ് വി അരുണപ്രഭ, ഹരിതകര്‍മസേന കണ്‍സോഷ്യം ഭാരവാഹികളായ പി ഷായി, വി ഷൈജ എന്നിവര്‍ പങ്കെടുത്തു.

date