Post Category
അറിയിപ്പ്
ഗതാഗതം മുടങ്ങും
ബാലുശ്ശേരി ബ്ലോക്കിലെ ഉള്ളൂര്‍ മുതല്‍ കന്നൂര്‍ വരെ ടാറിങ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം മുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 307/2023) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (എന്‍.സി.എ മുസ്‌ലിം, കാറ്റഗറി നമ്പര്‍: 290/2023) റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments