Skip to main content

പോളിംഗ് ഓഫീസർമാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിയമസഭ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ എന്നിവരുടെ രണ്ടാംഘട്ട തരംതിരിക്കൽ( റാൻഡമൈസേഷൻ) പൂർത്തിയായി. ഏത് നിയോജക മണ്ഡലത്തിലാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നും കൂടെ ജോലി ചെയ്യേണ്ട ടീമംഗങ്ങളെ സംബന്ധിച്ചും ഇപ്പോൾ അറിയാൻ സാധിക്കും.  www.order.ceo kerala.gov.in എന്ന വെബ്സൈറ്റിൽ know your posting order എന്ന് ക്ലിക്ക് ചെയ്താൽ ഓഫീസർമാരുടെ നിയമനം സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

ജില്ലയിൽ 3814 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരുമാണ് ഉള്ളത്. 7628 ആണ് ആകെ പോളിംഗ് ഓഫീസർമാരുടെ എണ്ണം.

 റാൻഡമൈസേഷൻ്റെ ഭാഗമായി ജില്ലയിലെ പോളിംഗ് ഓഫീസർമാർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ ഒന്ന് മുതൽ 4 വരെ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലായി നടക്കും. ഒരു നിയോജക മണ്ഡലത്തിൽ മൂന്ന് സെൻ്ററുകൾ വീതമാണ് ഉള്ളത്. ജില്ലയിൽ ആകെ 42 സെൻ്ററുകളിലായി 317 സെഷനുകളിൽ രണ്ടാംഘട്ട പരിശീലനം നടക്കും.  പോളിംഗ് ഓഫീസർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻ്ററുകൾ സജ്ജീകരിക്കും.

ജില്ലയിൽ 14 വീതം പിങ്ക് ബൂത്തുകളും യുവജന ബൂത്തുകളും ക്രമീകരിക്കും. പിങ്ക് ബൂത്തുകൾ നിയന്ത്രിക്കുന്നത് പൂർണ്ണമായും വനിതാ ഓഫീസർമാരായിരിക്കും. ജില്ലയിൽ ഒരു ഭിന്നശേഷി  പോളിംഗ് ബൂത്തും ഉണ്ടായിരിക്കും. ഭിന്ന ശേഷിക്കാരായ ഉദ്യോഗസ്ഥരെയായിരിക്കും ഇവിടെ നിയോഗിക്കുക.

കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് നടന്ന റാൻഡമൈസേഷനിൽ തിരഞ്ഞടുപ്പ് പൊതുനിരീക്ഷകരായ ആഷിഷ് ജോഷി, പാട്ടിൽ യാല ഗൗഡ ശിവാന ഗൗഡ, യോഗേഷ് കുമാർ, ജില്ലാ കളക്ടർ അനു കുമാരി, എ ഡി എം നിർമ്മൽ കുമാർ ജി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു എസ് തുടങ്ങിയവർ പങ്കെടുത്തു.

date