തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് ജില്ലയില്‍ പൂര്‍ത്തിയായി. ആദ്യ ഘട്ട റാന്‍ഡമൈസേഷനിലൂടെ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥരെ എത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്. പോളിംഗ് ജോലിയില്‍ നിന്ന് ഒഴിവാകാന്‍ അപേക്ഷ നല്കിയവരില് നിന്നും അര്‍ഹരായവരെ ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിലെ 2256 പോളിംഗ് സ്റ്റേഷനുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പടെ 2712 പ്രിസൈഡിങ് ഓഫീസര്‍മാര്‍, 2712 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, 5424 പോളിംഗ് ഓഫീസര്‍മാര്‍ എന്നിങ്ങനെ ആകെ 10848 പേരെയാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരെ അതതു മണ്ഡലങ്ങളിലെ ഏതു പോളിംഗ് ബൂത്തിലേക്കാണ് നിയോഗിക്കുന്നത് എന്നത് നിര്‍ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട റാന്ഡമൈസേഷന് ഏപ്രില്‍ ഏഴിന് നടക്കും.
തിരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയോഗിക്കപ്പെട്ടവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം മാര്‍ച്ച് 31 മുതല്‍ മുതല്‍ ഏപ്രില്‍ രണ്ട് വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. നിയോഗിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വിവിധ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ:
കരുനാഗപ്പള്ളി: വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി. ചവറ: ബേബിജോണ്‍ മെമ്മോറിയല്‍ കോളേജ്, കുന്നത്തൂര്‍: കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട, കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സ്വരാജ് ഹാള്‍, കില സി.എച്ച്.ആര്.ഡി കൊട്ടാരക്കര, പത്തനാപുരം: മൗണ്ട് ടാബോര്‍ ട്രെയിനിങ് കോളേജ്, പുനലൂര്‍: നെല്ലിപ്പള്ളി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്. ചടയമംഗലം: കില സി.എച്ച്.ആര്.ഡി കൊട്ടാരക്കര, കില സി.എസ്.ഇ.ഡി കൊട്ടാരക്കര, കുണ്ടറ: ടി.കെ.എം ആര്‍ട്സ് കോളേജ്. കൊല്ലം: ടി.കെ.എം എഞ്ചിനീയറിങ് കോളേജ്, ഇരവിപുരം: എസ്.എന്‍ കോളേജ് കൊല്ലം, ചാത്തന്നൂര്‍: എസ്.എന്‍ വിമന്‍സ് കോളേജ് കൊല്ലം. https://order.ceo.kerala.gov.in വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം മെനുവില്‍ നിന്നും 'Know Your Posting Order' ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനത്തിന്റെ തീയതിയും സ്ഥലവും വിശദവിവരങ്ങളും ലഭ്യമാകും. പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ എസ് ഹോണമ്പ, കുല്‍ദീപ് ചൗധരി, ദീപക് ആനന്ദ്, കെ എ ദയാനന്ദ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് റാന്ഡമൈസേഷന് നിര്‍വഹിച്ചു. എ ഡി എം ടി കെ വിനീത്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര് സുധീഷ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി.എസ് സുമല്‍ കുമാര്‍, തഹസില്‍ദാര്‍ രമേശ് മാധവന്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments