Skip to main content

പോസ്റ്റൽ ബാലറ്റ്; അപേക്ഷകൾ സമർപ്പിക്കാം

 

 പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളതും മറ്റ് ഇലക്ഷൻ ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ളതുമായ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ ഇന്ന് (29/3/26) സമർപ്പിക്കണം. അപേക്ഷ ഫോം 12 വരണാധികാരികളുടെ ഓഫീസിലോ ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന കേന്ദ്രങ്ങളിലോ  കളക്ടറേറ്റിലുള്ള പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറായ ലാൻഡ് ബോർഡ് ചെയർമാൻ്റെ ഓഫീസിലോ ഇന്ന് വൈകിട്ട് ആറുമണിക്കുള്ളിൽ സമർപ്പിക്കണം.  വരണാധികാരികളുടെ ഓഫീസുകളും പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറുടെ ഓഫീസും ഇന്ന് (29/03/26) തുറന്നു പ്രവർത്തിക്കും.

 

date