Post Category
ഹോം വോട്ടിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
ഹോം വോട്ടിംഗ് നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഹോം വോട്ടിങ്ങിന്റെ നടപടിക്രമങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ നിർദേശങ്ങൾ നൽകി. 25,26,28 തിയതികളിലായി 192 ടീമുകൾക്കാണ് പരിശീലനം നടത്തിയത്.
വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി വോട്ട് ചെയ്യാനുള്ള സംവിധാനമാണ് ഹോം വോട്ടിംഗ്. ഇത് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
date
- Log in to post comments