Skip to main content

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം മാർച്ച്‌ 31 മുതൽ

നിയമസഭ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം നടത്തും. പരിശീലനത്തിൽ പ്രിസൈഡിങ് ഓഫീസർ പോളിംഗ് ഓഫീസർ -1, പോളിംഗ് ഓഫീസർ-2, പോളിംഗ് ഓഫീസർ -3 എന്നിവർ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ നിർദ്ദേശിച്ചു.

 രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കായി ഏപ്രിൽ 5, 6, 7 തീയതികളിൽ അതാത് പരിശീലന കേന്ദ്രങ്ങളിൽ തന്നെ തുടർ പരിശീലനത്തിന്റെ ഭാഗമായുള്ള റീഫ്രഷ്ർ ട്രെയിനിങ്ങും സംശയനിവാരണ ക്ലാസും ക്രമീകരിക്കും. എല്ലാ പരിശീലനകേന്ദ്രങ്ങളിലും മാർച്ച്‌ 31 മുതൽ ഏപ്രിൽ ഏഴ് വരെയും എല്ലാ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഏപ്രിൽ 8 നും വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ ക്രമീകരിക്കും. 

വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ പോളിംഗ് ഉദ്യോഗസ്ഥർക്ക് സമയ ബന്ധിതമായി വോട്ടിംഗ് ചെയ്യുന്നതിനുള്ള സൗകര്യം ഏർപെടുത്തും. വിതരണ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി പോളിംഗ് പരിശീലനകേന്ദ്രങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ ഉപയോഗപ്പെടുത്തണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു. എല്ലാ വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥർക്ക് സംശയനിവാരണം നടത്തുന്നതിനും ഹാൻഡ്സ് ഓൺ ട്രെയിനിങ്ങിനുമായി എസ്.എൽ.എം.ടി, അല്ലെങ്കിൽ ഡി.എൽ.എം.ടി, അല്ലെങ്കിൽ എ.എൽ.എം.ടിമാരുടെ സൗകര്യം പ്രയോജനപ്പെടുത്തി ഓരോ താൽക്കാലിക പരിശീലന കേന്ദ്രം സജ്ജമാക്കണം.

date