Skip to main content

ബി-കീപ്പിംഗ് കോഴ്‌സ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫീസ് 30,000 രൂപ. ഇതിനു പുറമേ ഫീൽഡ് ട്രെയിനിംഗിനു ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസ് 50 രൂപ ഓൺലൈനായി അടയ്ക്കണം. khadi.kerala.gov.in ലൂടെ ജൂലൈ 31നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9747321760.

പി.എൻ.എക്‌സ്. 1251/2026

date