Post Category
കന്നിവോട്ടര്‍മാര്‍ക്ക് മധുരിക്കും ഇത്തവണയും
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുരേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തുന്ന യുവതയ്ക്ക് മധുരസമ്മാനമായി ഹല്‍വ. ജനാധിപത്യപ്രക്രിയ സാര്‍ഥമാക്കാന്‍ മുന്നിട്ടിറങ്ങി മാതൃകയാകുന്ന ചെറുപ്പത്തിന്റെ പൗരബോധത്തെയാണ് മധുരം നല്‍കി അംഗീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വോട്ട് സ്വീറ്റന്‍ഡ് കേരള' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഹല്‍വ വിതരണം.
തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിലായിരിക്കും നടപ്പിലാക്കുക. പ്രത്യേകം തയ്യാറാക്കിയ നിലവാരമുള്ള ഹല്‍വ പാക്കറ്റുകള്‍ തയ്യാറായിട്ടുണ്ട്. ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മധുരം കൈമാറുക. പ്രചോദനമായിക്കണ്ട് എല്ലാവരും വോട്ടിടാനെത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
date
- Log in to post comments