Skip to main content

പോളിംഗ് ഡ്യൂട്ടിയുള്ളവര്‍ വോട്ടര്‍ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വോട്ട് ചെയ്യണം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ളവർ വോട്ടർ ഫെസിലിറ്റേഷൻ സെന്ററു (വി.എഫ്.സി)കളിലെത്തി വോട്ട് രേഖപെടുത്തണം. ഇതിന്റെ ഭാഗമായി ഒരു മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിൽ ജില്ലയിലെ ആകെ 16  വി.എഫ്.സികൾ സജീകരക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് വി.എഫ്.സികൾ സജീകരിക്കുക. ഫോം 12 നൽകിയവർക്കാണ് ഇവിടങ്ങളിൽ വോട്ടു ചെയ്യാനാവുക.
ഇതിനു പുറമെ ജില്ലയിൽ ഒരു ഡെസിഗ്നേറ്റഡ് വി.എഫ്.സി മലപ്പുറം എം.എസ്.പി സ്കൂളിൽ സജീകരിക്കും. പോളിങ് ദിവസം ഡ്യൂട്ടിയുള്ള നോൺ പോളിംഗ് സ്റ്റാഫിന് ഇവിടെ വോട്ട് രേഖപ്പെടുത്താം. മലപ്പുറം നിയമസഭാ മണ്ഡലം റിട്ടേണിങ് ഓഫീസർ  ഡെസിഗ്നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസറായിരിക്കും. റിട്ടേണിംഗ് ഓഫീസര്‍മാര്‍ അതത് നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ മേല്‍നോട്ടം വഹിക്കും.

date