Skip to main content

ജില്ലാതല അറിയിപ്പുകൾ  

 

സ്ഥാനാർത്ഥികളുടെ വരവ് -ചെലവ് കണക്ക് പരിശോധന ഇന്ന് (മാർച്ച്‌ 31) 

നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് വരവ് -ചെലവ് കണക്കുകളുടെ ആദ്യ പരിശോധന മാർച്ച് 31 ന് നടക്കും. പിന്നീട് ഏപ്രിൽ നാല്, ഏഴ് തീയതികളിലും ചെലവ് നിരീക്ഷകർ കണക്ക് പരിശോധിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. 

ജില്ലാ ആസൂത്രണ സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് ആരംഭിക്കുന്ന പരിശോധനയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികൾ / ഏജന്റുമാർ, റിട്ടേണിംഗ് ഓഫീസർമാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കണം പരിശോധന വേളയിൽ സ്ഥാനാർത്ഥികൾ അവരുടെ ദൈനംദിന ചെലവുകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ, ക്യാഷ് രജിസ്റ്റർ, ബാങ്ക് രജിസ്റ്റർ, ബന്ധപ്പെട്ട വൗച്ചർ, ബിൽ, തിരഞ്ഞെടുപ്പ് ചെലവുകൾക്കായി സ്ഥാനാർത്ഥിയുടെ പേരിൽ തുടങ്ങിയ പ്രത്യേക ബാങ്ക് അക്കൌണ്ടിന്റെ അപ്ഡേറ്റ് ചെയ്ത മാർച്ച് 30 വരെ രേഖപ്പെടുത്തിയ ഇടപാടുകൾ, പാസ് ബുക്ക്, അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ; കോൾ സെന്ററിലേക്ക് വിളിക്കാം 

 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തിര പരിഹാരം കാണുന്നതിനും ജില്ലാ നോഡൽ ഓഫീസറുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ പ്രവർത്തിക്കുന്നു.  9188942435, 9188942436 നമ്പറുകളിൽ ബന്ധപ്പെടാം. 

കല്യാശ്ശേരി മണ്ഡലത്തിൽ ആറ് ഓക്സിലറി ബൂത്തുകൾ 

നിയമസഭ തിരഞ്ഞെടുപ്പിൽ കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ ആറു ഓക്സിലറി ബൂത്തുകൾ പ്രവർത്തിക്കുമെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു. 

ബൂത്തുകൾ: 

79 എ- ഗവ.മാപ്പിള യു.പി.സ്കൂൾ പുതിയങ്ങാടി (കിഴക്ക് ഭാഗം),
81 എ- ഗവ.മാപ്പിള യു.പി.സ്കൂൾ പുതിയങ്ങാടി (കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗം തെക്ക് വശം)
83 എ - ബി.ഇ.എം.എൽ.പി.സ്കൂൾ പുതിയങ്ങാടി (കിഴക്ക് ഭാഗം)
84 എ -  ഗവ.മാപ്പിള യു.പി.സ്കൂൾ മാടായി പുതിയങ്ങാടി ( തെക്ക് ഭാഗം -പുതിയ കെട്ടിടം),
147 എ - മുനീറുൽ ഇസ്ലാം മദ്രസ എൽ.പി.സ്കൂൾ , മാട്ടൂൽ നോർത്ത് 
161 എ - മാട്ടൂൽ രിഫായിയാ മദ്രസ്സ യു.പി.സ്കൂൾ മാട്ടൂൽ (പുതിയ കെട്ടിടം വടക്ക് ഭാഗം).

തളിപ്പറമ്പ് മണ്ഡലം പൊതു നിരീക്ഷകനെ ബന്ധപ്പെടാം 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നിയോജകമണ്ഡലം പൊതു നിരീക്ഷകൻ നിർമൽരാജുമായി പൊതുജനങ്ങൾക്ക് ആശയവിനിമയം നടത്താം. തളിപ്പറമ്പ് മണ്ഡലം ഉപവരണാധികാരിയായ തളിപ്പറമ്പ് തഹസീൽദാറുടെ ഓഫീസിൽ വെച്ച്  മാർച്ച് 31 മുതൽ പൊതുജനങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്ക് നിരീക്ഷകനുമായി ആശയവിനിമയം നടത്താം. സമയം വൈകുന്നേരം മൂന്ന് മുതൽ നാല് വരെ.

date