ജില്ലയിൽ ഹോം വോട്ടിങ് ആരംഭിച്ചു
പത്രങ്ങളിലും ടെലിവിഷനിലും മാത്രം കണ്ടിട്ടുള്ള ജില്ലാ കളക്ടറെ നേരിട്ട് കണ്ടപ്പോൾ സുബലക്ഷ്മിക്ക് അമ്പരപ്പും ആഹ്ലാദവും.
ഹോം വോട്ടിങ് ചെയ്ത എറണാകുളം നിയോജകമണ്ഡലത്തിലെ വോട്ടർ 91കാരിയായ സുബലക്ഷമിക്ക് ആശംസകൾ നേരുന്നതിന് വേണ്ടിയാണ് ജില്ലാ കളക്ടർ ജി പ്രിയങ്ക അവരുടെ വീട്ടിലെത്തിയത്.
ഭിന്നശേഷിക്കാർ, 85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കായി വീടുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള ഹോം വോട്ടിങ് സംവിധാനത്തിന് ജില്ലയിൽ തുടക്കം കുറിച്ചു. 85 വയസ്സിന് മുകളിലുള്ള 14117 വോട്ടർമാർക്കും, 4424 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിങിന് അവസരം. ഇതിനായി വിവിധ നിയോജകമണ്ഡലങ്ങളിലായി 221 പോളിങ് സംഘങ്ങളെയാണ് സജ്ജീകരിച്ചിട്ടുണ്ട്.
മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പോലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരാണ് ഒരു പോളിങ് പാർട്ടിയിൽ ഉണ്ടാവുക. ഇവർ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിർത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കും.
വോട്ടു രേഖപ്പെടുത്തി ശേഷം പോളിംഗ് സംഘത്തിന്‍റെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിക്കുന്ന ബാലറ്റ് അന്നുതന്നെ റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റും.
- Log in to post comments