Skip to main content

വൈപ്പിനിൽ പോസ്റ്റൽ വോട്ടിംഗ് കേന്ദ്രവും വോട്ടർ ഫെസിലിറ്റേഷൻ സെന്ററും സജ്ജം

വൈപ്പിൻ നിയോജകമണ്ഡലത്തിലെ അവശ്യ സർവീസ്, പോളിംഗ് ഉദ്യോഗസ്ഥർക്കു വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങൾ സജ്ജമായതായി വരണാധികാരി അറിയിച്ചു.

​രണ്ടു വിഭാഗങ്ങളിൽ ഉള്ളവർക്കും ഏപ്രിൽ ഒന്നു മുതൽ ആറുവരെ വോട്ട് ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കായി  പുതുവൈപ്പിലെ സാന്താക്രൂസ് ഹയർ സെക്കണ്ടറി സ്കൂളിൽ പോസ്റ്റൽ വോട്ടിംഗ് സെന്റർ പ്രവർത്തിക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ള ജീവനക്കാർക്ക് രാവിലെ 9  മുതൽ വൈകുന്നേരം 5 വരെ ഈ കേന്ദ്രത്തിലെത്തി വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.

​പോളിംഗ് ഉദ്യോഗസ്ഥർക്ക് പനമ്പിള്ളി നഗറിലെ കൊച്ചിൻ കോളേജിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (Voter Facilitation Centre) പ്രവർത്തനം ആരംഭിക്കും. രാവിലെ 10  മുതൽ വൈകുന്നേരം 5  വരെയാണ് പ്രവർത്തന സമയം. അപേക്ഷ സമർപ്പിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട രേഖകളുമായി ഹാജരായി വോട്ട് രേഖപ്പെടുത്തണമെന്ന് വരണാധികാരി അറിയിച്ചു.

date