Skip to main content

തിരഞ്ഞെടുപ്പ് ബോധവൽക്കരണം: ഐടി പ്രൊഫഷണൽസുമായി ജില്ലാ കളക്ടർ സംവദിച്ചു

തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ജി പ്രിയങ്കയും സ്വീപ് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാറും ഇൻഫോപാർക്ക് ക്യാമ്പസിൽ ഐടി  പ്രൊഫഷണൽസുമായി സംവദിച്ചു. 

വോട്ട് ചെയ്യേണ്ടത് എല്ലാവരുടെയും കടമയും അവകാശവും ആണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പറഞ്ഞു. 

തുടർന്ന് 'പ്രോഗ്രസീവ് ടെക്കിസിൻ്റെ' ആഭിമുഖ്യത്തിൽ ഐടി പ്രൊഫഷണൽസിന്റെ ഫ്ലാഷ് മോബ് അരങ്ങേറി. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ എജിഎം എൻ.ജി സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

date