Skip to main content

മട്ടന്നൂർ മണ്ഡലം പൊതുനിരീക്ഷകനുമായി ജനങ്ങൾക്ക് ബന്ധപ്പെടാം 

 

 നിയമസഭ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർക്ക്  മട്ടന്നൂർ നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ ഫോൺ വഴിയോ പൊതു നിരീക്ഷകനായ മുഹമ്മദ് സൊഹൈലിനെ അറിയിക്കാം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മട്ടന്നൂർ റസ്റ്റ് ഹൗസിൽ നേരിട്ടോ, 8138845263 എന്ന നമ്പറിലോ ആണ് ബന്ധപ്പെടേണ്ടത്.

date