ഹോം വോട്ടിംഗ് ഇന്ന് (മാർച്ച് 30); ജില്ലയിൽ ആകെ 19,276 ഹോം വോട്ടർമാർ
ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്ന ഹോം വോട്ടിംഗ് ഇന്ന് (മാർച്ച് 30).
കണ്ണൂർ ജില്ലയിൽ ആകെ 19,276 ഹോം വോട്ടിംഗ് അപേക്ഷകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇതിൽ 14,138 പേർ 85 വയസിന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽപ്പെട്ടവരും 5138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്.
ഇരിക്കൂർ മണ്ഡലത്തിലാണ് കൂടുതൽ ഹോം വോട്ടർമാർ-2204; കുറവ് അഴീക്കോടും-1308.
ഹോം വോട്ടിനായി 203 ഉദ്യോഗസ്ഥ സംഘങ്ങളാണ് ജില്ലയിലുള്ളത്. റിസർവ് ആയി ഒരു നിയമസഭ മണ്ഡലത്തിൽ ഒന്ന് എന്ന തോതിൽ 11 സംഘങ്ങളുമുണ്ട്.
ഒരു സംഘത്തിൽ രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു മൈക്രോ ഒബ്സർവർ, ഒരു പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ച് പേരാണുള്ളത്. സംഘത്തെ ബി.എൽ.ഒ അനുഗമിക്കും.
രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് വോട്ടിംഗ്.
വിവിധ മണ്ഡലങ്ങളിലെ ഹോംവോട്ടർമാരുടെ എണ്ണം:
അഴീക്കോട്-1308,
ധർമ്മടം-1890,
ഇരിക്കൂർ-2204,
കല്യാശ്ശേരി-1628,
കണ്ണൂർ-1473,
കൂത്തുപറമ്പ്-1582,
മട്ടന്നൂർ-2023,
പയ്യന്നൂർ-1767,
പേരാവൂർ-1734,
തളിപ്പറമ്പ്-2017,
തലശ്ശേരി-1650.
- Log in to post comments