Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഏപ്രില്‍ രണ്ട് വരെ സ്വീകരിക്കും

 

ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് അതത് ആര്‍.ഒമാരുടെ ഓഫീസിലും ജില്ലാതല ക്ലിയറന്‍സ് സെന്ററിലും (സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഡി ബ്ലോക്ക് ജില്ലാ ഓഡിറ്റ് കാര്യാലയം) രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഫോം 12 മുഖേന അപേക്ഷ നല്‍കാം. 

അപേക്ഷ സ്വീകരിക്കുന്ന ആര്‍.ഒ ഓഫീസുകള്‍: കൊയിലാണ്ടി -എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്. എലത്തൂര്‍ -കലക്ടറേറ്റിലെ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്. പേരാമ്പ്ര -സിവില്‍ സ്റ്റേഷനിലെ ജില്ലാ ലേബര്‍ ഓഫീസ്.ബാലുശ്ശേരി -കോഴിക്കോട് എല്‍.എ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്. നാദാപുരം -മാനാഞ്ചിറ ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്. തിരുവമ്പാടി -കലക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫീസ്. കുന്ദമംഗലം -കലക്ടറേറ്റിലെ എംപ്ലോയ്മെന്റ് ഓഫീസ്. കുറ്റ്യാടി -സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്. വടകര -വടകര ആര്‍.ഡി.ഒ ഓഫീസ്. കൊടുവള്ളി -കലക്ടറേറ്റിലെ ഇകണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്.കോഴിക്കോട് നോര്‍ത്ത് -കലക്ടറേറ്റിലെ ആര്‍.ഡി.ഒ ഓഫീസ്. കോഴിക്കോട് സൗത്ത് -വെള്ളയില്‍ ജില്ലാ വ്യവസായ കേന്ദ്രം. ബേപ്പൂര്‍ -കലക്ടറേറ്റിലെ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഓഫീസ്.

date