Skip to main content

പോളിങ് ഡ്യൂട്ടി രണ്ടാംഘട്ട പരിശീലനം നാളെ മുതല്‍

 

ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നാളെ (ഏപ്രില്‍ 1) മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു കേന്ദ്രത്തിലാണ് പരിശീലനം. ജില്ലയില്‍ പോളിങ് നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട 13,623 പേര്‍ക്കാണ് ഏപ്രില്‍ ഒന്ന്, മൂന്ന്, നാല് തീയതികളില്‍ പരിശീലനം നല്‍കുക. ഇ.വി.എമ്മുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മോക് ഡ്രില്‍ സെഷനും രണ്ടാംഘട്ട പരിശീലനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

പോളിങ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയാല്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഫോട്ടോയും വേതനത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍ അപ്‌ഡേറ്റ് ചെയ്യണം. നേരിട്ട് ലഭിക്കുന്ന പരിശീലനത്തിന് പുറമെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇ വിദ്യാ പോര്‍ട്ടല്‍ ഉപയോഗിച്ച് ഓണ്‍ലൈനായും പരിശീലനം നേടാം. lms.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടാം.

മണ്ഡലം, പരിശീലന കേന്ദ്രം എന്നീ ക്രമത്തില്‍: 

1. വടകര -വടകര മടപ്പള്ളി കോളേജ്   
2. കുറ്റ്യാടി -വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍
3. നാദാപുരം -മടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 
4. കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് 
5. പേരാമ്പ്ര -പേരാമ്പ്ര സി.കെ.ജി മെമോറിയല്‍ ഗവ. കോളേജ് 
6. ബാലുശ്ശേരി -ബാലുശ്ശേരി ഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് 
7. എലത്തൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ്
8. കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം
9. കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
10. ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് 
11. കുന്ദമംഗലം -വെള്ളിമാടുകുന്ന് ഗവ. ലോ കോളേജ്  
12. കൊടുവള്ളി -താമരശ്ശേരി കോരങ്ങാട് ഐ.എച്ച്.ആര്‍.ഡി കോളേജ്  
13. തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

date