Skip to main content

കായല്‍കാറ്റിലുമുണ്ടൊരു വോട്ടുസന്ദേശം വോട്ടുറപ്പാക്കാന്‍ അഷ്ടമുടിയുടെ ഓളങ്ങള്‍താണ്ടിയും പ്രചാരണം

ഒരാള്‍പോലും വോട്ടുചെയ്യാതിരിക്കരുതെന്ന സന്ദേശവുമായി അഷ്ടമുടികായലിലൂടെ  സ്വീപിന്റെ പ്രചാരണം. ജനാധിപത്യ കായല്‍റാലി സംഘടിപ്പിച്ചാണ് ബോധവത്കരണം നടത്തിയത്. കൊല്ലം ബോട്ടുജെട്ടിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഫ്‌ളാഗ്ഓഫ് നിര്‍വഹിച്ചു. വോട്ടെണ്ണമാണ് ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ അടയാളപ്പെടുത്തലെന്ന് ഓര്‍മിപ്പിച്ചു.
കായല്‍യാത്ര സാമ്പ്രാണിക്കോടി വരെയാണ് നടത്തിയത്. വോട്ടുചെയ്യുന്നതിന്റെ പ്രാധാന്യമറിയിച്ചുള്ള സന്ദേശങ്ങള്‍ പ്ലക്കാര്‍ഡുകളിലും കൊടികളിലും പതിപ്പിച്ചിരുന്നു. പരമാവധിപേരുടെ വോട്ടുപങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വ്യത്യസ്ത പരിപാടികള്‍ വരുംദിവസങ്ങളിലും ഉണ്ടാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവ്, ജീവനക്കാര്‍, സംഘാടനത്തിന് നേതൃത്വം നല്‍കുന്ന അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 

date