Skip to main content

തൃക്കാക്കരയിൽ പോസ്റ്റൽ ബാലറ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ ഇന്ന് (1) മുതൽ

തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള വിവിധ വിഭാഗം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ ഇന്ന് (ഏപ്രിൽ 1 ) മുതൽ പ്രവർത്തനമാരംഭിക്കും.
​അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് (AVES) കാക്കനാട് എം.എ. അബൂബക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ പോസ്റ്റൽ വോട്ടിങ് സെന്ററിൽ (PVC) വോട്ട് രേഖപ്പെടുത്താം. 

പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലും (VFC), മറ്റ്  ഉദ്യോഗസ്ഥർക്ക് കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.00  മുതൽ വൈകിട്ട് 5.00  വരെയാണ് പ്രവർത്തന സമയം.

തൃക്കാക്കരയിൽ ഏഴു പുതിയ പോളിങ് ബൂത്തുകൾ

​തൃക്കാക്കര നിയോജക മണ്ഡലത്തിൽ പുതുതായി നിശ്ചയിക്കപ്പെട്ട   പോളിംഗ് ബൂത്തുകൾ താഴെ പറയുന്നവയാണ്:

​ബൂത്ത് നമ്പർ 50: സെഞ്ച്വറി ക്ലബ് ഓഡിറ്റോറിയം, വെണ്ണല (സൗത്ത് സൈഡ്)

​ബൂത്ത് നമ്പർ 51: സെഞ്ച്വറി ക്ലബ് ഓഡിറ്റോറിയം, വെണ്ണല (നോർത്ത് സൈഡ്)

​ബൂത്ത് നമ്പർ 52: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്കൂൾ (നോർത്ത് സൈഡ് ഓഫ് വെസ്റ്റേൺ ബിൽഡിങ്)

​ബൂത്ത് നമ്പർ 53: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്കൂൾ (മിഡിൽ പോർഷൻ ഓഫ് വെസ്റ്റേൺ ബിൽഡിങ്)

​ബൂത്ത് നമ്പർ 61: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്കൂൾ (സൗത്ത് സൈഡ് ഓഫ് വെസ്റ്റേൺ ബിൽഡിങ്)

​ബൂത്ത് നമ്പർ 72: സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ജൂബിലി ഹാൾ, പാലാരിവട്ടം (മിഡിൽ പോർഷൻ)

​ബൂത്ത് നമ്പർ 102: ഗവൺമെന്റ് എൽ.പി.എസ്. പൊന്നുരുന്നി (മെയിൻ ബിൽഡിങ് നോർത്ത് സൈഡ്)

​വോട്ടർമാർ തങ്ങളുടെ പുതുക്കിയ ബൂത്തുകൾ ശ്രദ്ധിക്കണമെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു.

date