Post Category
തിരഞ്ഞെടുപ്പ് ബോധവൽക്കരണം: ഫുട്ബോൾ ആരാധകരുമായി സംവദിച്ച് ജില്ലാ കളക്ടർ
തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഫുട്ബോൾ ആരാധകരുമായി സംസാരിച്ചു.
കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇന്ത്യ- ഹോങ്കോങ് എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൻ്റെ ഇടവേളയിലാണ് ജില്ലാ കളക്ടർ വോട്ടർമാരുമായി സംവദിച്ചത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ വോട്ടർമാരും തീർച്ചയായും വോട്ട് ചെയ്യണമെന്നും അത് ജനങ്ങളുടെ കടമയും അവകാശവും ആണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സ്വീപ് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ പങ്കെടുത്തു.
date
- Log in to post comments